പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കോട്ടയം ജില്ലയിൽ പലയിടങ്ങളിലും സംഘർഷം; കുറിച്ചിയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്; ഈരാറ്റുപേട്ടയിൽ വാഹനം തടഞ്ഞ പോപുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു; കോടിമതയിൽ ലോറിക്ക് നേരെ കല്ലേറുണ്ടായി

Spread the love

സ്വന്തം ലേഖിക

കോട്ടയം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ഈരാറ്റുപേട്ടയിൽ സംഘർഷം.

വാഹനം തടഞ്ഞ പോപുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് ലാത്തിച്ചാർജ് നടത്തി ഓടിച്ചു.
അഞ്ച് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് കുറിച്ചി ഔട്ട് പോസ്റ്റിലും സമീപ പ്രദേശങ്ങളിലും എം സി റോഡിൽ കെഎസ്ആർടിസി ബസുകൾക്ക് നേരേ വ്യാപക കല്ലേറുണ്ടായി

കുറിച്ചി ഔട്ട് പോസ്റ്റ്, മന്ദിരം കവല, കാലായിപ്പടി എന്നിവിടങ്ങളിൽ കല്ലേറിൽ നിരവധി ബസുകളുടെ ചില്ലുകൾ തകർന്നു.

കോടിമതയിൽ ലോറിക്ക് നേരെ കല്ലേറുണ്ടായി. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് കല്ലെറിഞ്ഞതെന്ന് ലോറി ഡ്രൈവർ പറഞ്ഞു.കല്ലേറിൽ ലോറിയുടെ ഗ്ലാസുകൾ തകർന്നിട്ടുണ്ട്.
സംഘർഷ സാധ്യതാ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്.