പന്ത്രണ്ടു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍; പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും; പത്തനംതിട്ട തിരുവല്ലയിൽ നടന്ന സംഭവമിങ്ങനെ ..
പത്തനംതിട്ട: തിരുവല്ലയില്‍ പന്ത്രണ്ടുകാരനെ ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി.
പുറമറ്റം സ്വദേശിയായ വിദ്യാര്‍ഥിയാണ് ലൈംഗിക പീഡനത്തിനിരയായത്. പുറത്തു പറഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ തിരുവല്ല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
തന്റെ അനുജത്തിയോടാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയതെന്ന് അമ്മ പറഞ്ഞു. ശാരീരകവും മാനസികവുമായി കുട്ടിയെ പീഡിപ്പിച്ചുവെന്നും അമ്മ വ്യക്തമാക്കി. പരാതിയില്‍ കഴമ്ബുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ പരാതി സി.ഡബ്യൂ.സിക്ക് കൈമാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പീഡനത്തിനിരയായ വിദ്യാര്‍ഥിയെയും ആരോപണ വിധേയരായ വിദ്യാര്‍ഥികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി സിറ്റിംഗ് നടത്തുമെന്നും ശേഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സി.ഡബ്ല്യു.സി ചെയര്‍മാന്‍ വ്യക്തമാക്കി. 15 വയസ്സുള്ള സീനിയര്‍ വിദ്യാര്‍ഥികള്‍ കുട്ടിയെ മൂന്ന് മാസത്തിലേറെയാണ് പീഡിപ്പിച്ചത്. ഓണാവധിക്ക് വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് പാടുകളും മുറിവുകളും കണ്ടതോടെയാണ് മാതാവിന് സംശയം തോന്നിയത്.
ശരീരത്തിലെ പാടുകളെ കുറിച്ച് ചോദിച്ച അമ്മയോട് ഇതിനെ കുറിച്ചൊന്നും തന്നോട് ചോദിക്കരുതെന്നായിരുന്നു കുട്ടിയുടെ മറുപടി. വീട്ടിലെത്തിയ കുട്ടി ശാരീരികമായും മാനസികവുമായ അസ്വസ്ഥതകള്‍ പ്രകടമാക്കിയിരുന്നു. ഇനി സ്‌കൂളിലേക്ക് പോകുന്നില്ലെന്നും കുട്ടി അമ്മയോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ തിരികെ സ്‌കൂളിലെത്തിക്കാന്‍ മാതാവ് തയ്യാറായില്ല.
പകരം തിരുവല്ലയിലുള്ള മാതാവിന്റെ സഹോദരിയുടെ വീട്ടില്‍ കുട്ടിയെ താമസപ്പിക്കുകയായിരുന്നു. മാനസിക നില മെച്ചപ്പെടുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തപ്പോളാണ് കുട്ടി പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാതൃസഹോദരിയോട് പറയുന്നത്. നാളെ മുഖ്യമന്ത്രിക്കും വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാന്‍ കുട്ടിയുടെ മാതാപിതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.