നിയമപരമായ ഭാര്യ നിലനില്‍ക്കെ വീണ്ടും വിവാഹം; റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരായ നവദമ്പതികള്‍ക്ക് സസ്‌പെന്‍ഷന്‍

Spread the love

കൊച്ചി : നിയമപരമായി ഭാര്യ നിലനില്‍ക്കെ വീണ്ടും വിവാഹം ചെയ്ത സര്‍ക്കാര്‍ ജീവനക്കാരായ നവദമ്പതികള്‍ക്ക് സസ്‌പെന്‍ഷന്‍.
റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരായ നവദമ്പതികളെ ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. മരട് സ്വദേശിനിയായ ആദ്യ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

video
play-sharp-fill

കൊച്ചി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (ആര്‍ ആര്‍) ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് എം പി പദ്മകുമാറിനെയും ഭാര്യ തൃപ്പൂണിത്തുറ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ ആര്‍) ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ടി സ്മിതയെയുമാണ് കലക്ടര്‍ ഡോ. രേണു രാജ് സസ്‌പെന്‍ഡ് ചെയ്തത്.

പദ്മകുമാറും സ്മിതയും കളവംകോടം ശ്രീ ശക്തീശ്വര ക്ഷേത്ത്രതില്‍ വെച്ച്‌ വിവാഹിതരാകുകയായിരുന്നു. ഇതിന്റെ രേഖകള്‍ അടക്കമാണ് ആദ്യഭാര്യ കലക്ടര്‍ക്ക് പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് വിവാഹിതനായ പദ്മകുമാര്‍ വീണ്ടും മറ്റൊരു വിവാഹം കഴിച്ചത്. അതുപോലെ സര്‍ക്കാര്‍ ജീവനക്കാരിയായ സ്മിത, ഭാര്യയുള്ള ഒരാളെ വിവാഹം കഴിച്ചതും ചട്ട ലംഘനമാണ്.

ഇരുവരും സര്‍വീസ് ചട്ടം ലംഘിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.