പത്തനംതിട്ട ഓമല്ലൂരില്‍ പേവിഷ ബാധ സംശയിക്കുന്ന നായ ചത്തു;നായ വീട്ടുവളപ്പില്‍ കയറിയതിൽ ആശങ്ക;പേ വിഷ ബാധ സ്ഥിരീകരിക്കാനുള്ള പരിശോധന ഉടൻ

Spread the love

പത്തനതിട്ട :ഓമല്ലൂരില്‍ വീട്ടുവളപ്പില്‍ കുടുങ്ങിയ പേവിഷ ബാധ സംശയിക്കുന്ന നായ ചത്തു. ഇന്നലെ മയക്കുമരുന്ന് കുത്തിവച്ച ശേഷം കൊക്കാ തോട്ടിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ നായയാണ് ചത്തത്.

video
play-sharp-fill

നായയ്ക്ക് പേ ഉണ്ടോ എന്നറിയാന്‍ തിരുവല്ല മഞ്ഞാടിയിലെ ലാബില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി രക്തം, ഉമിനീര്‍ എന്നിവയുടെ സാമ്പിള്‍ പരിശോധിക്കുകയും ചെയ്യും. ഇന്ന് ഉച്ചയോടെ പരിശോധനാ ഫലം ലഭ്യമാകുമെന്നാണ് കരുതുന്നത്.

ഓമല്ലൂര്‍ മാര്‍ക്കറ്റിന്റെ പരിസരത്ത് നിന്നാണ് ഇന്നലെ നായ വീട്ടുവളപ്പിലേക്ക് ഓടിക്കയറിയത്. വീട്ടുവളപ്പില്‍ പേപ്പട്ടി കയറിയതുകണ്ട നാട്ടുകാര്‍ ഗേറ്റ് പൂട്ടുകയും വീട്ടിലുള്ള വ്യക്തിയെ വിളിച്ച് വിവരം പറയുകയും ചെയ്തു. ഫയര്‍ഫോഴ്‌സ് അടക്കം എത്തിയാണ് നായയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group