പറമ്പിക്കുളം ഡാമിന്‍റെ ഷട്ടറിന് തകരാർ; ഒരു ഷട്ടർ തനിയെ ഉയർന്നു; ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരും

Spread the love

തൃശൂർ: പറമ്പിക്കുളം ജലസംഭരണിയുടെ ഷട്ടർ തകരാറിലായി. അണക്കെട്ടിന്‍റെ മൂന്നു ഷട്ടറുകളിൽ ഒരെണ്ണം തനിയെ കൂടുതൽ ഉയർന്നു. നിലവിൽ മൂന്ന് ഷട്ടറുകൾ 10 സെന്‍റീമീറ്റർ വീതമാണ് തുറന്നു വെച്ചിരുന്നത്. ഇതിൽ 25 അടി ഉയരമുള്ള മധ്യഭാഗത്തെ ഷട്ടറാണ് തനിയെ ഉയർന്നത്.

ഷട്ടറിന്‍റെ ചെയിൻ ഇളകിയതിന് പിന്നാലെ ചെയിൻ ഘടിപ്പിച്ച ഭാഗത്തെ കോൺക്രീറ്റ് ഇളകി വെള്ളത്തിൽ വീണതായും വിവരമുണ്ട്.ഷട്ടർ തകരാറിലായതിനെ കുറിച്ച് വ്യക്തമായി വിശദീകരണം തമിഴ്നാട് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ല.

സംഭവിച്ചത് സാങ്കേതിക തകരാറാണെന്നാണ് അധികൃതർ പ്രാഥമികമായി അറിയിച്ചത്. ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധ സംഘവും ഡാമിൽ പരിശോധന നടത്തിയ ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്നാണ് തമിഴ്നാട് വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷട്ടർ തകരാറിലായ വിവരം അറിഞ്ഞ ഉടൻ കേരളാ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചത് വഴി വലിയ അപകടമാണ് ഒഴിവായത്. പെരിങ്ങല്‍ക്കുത്തിലെ ആറ് ഷട്ടറുകള്‍ പുലർച്ചെ മൂന്ന് മണിക്ക് അടിയന്തരമായി തുറന്നു.

പെരിങ്ങൽകുത്ത് ഡാമിലേക്ക് 20,000 ഘനയടി വെള്ളമാണ് നിലവിൽ ഒഴുകിയെത്തുന്നത്. പറമ്പിക്കുളത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളം കാരണം പെരിങ്ങല്‍ക്കുത്തിലെ ജലനിരപ്പ് പരമാവധിയായ 421.5 മീറ്ററില്‍ എത്തി നില്‍ക്കുകയാണ്.