play-sharp-fill
പുള്ളിമാനുകൾ ആരാധനാ മൃഗം;  ചീറ്റകൾക്ക് ആഹാരമാക്കാൻ വിട്ടു നൽകില്ലെന്ന് ബിഷ്ണോയ് സമുദായം; ചീറ്റകൾക്ക് ചോറും ചീരയും നൽകൂ എന്ന് ട്രോളന്മാർ; ആര് എന്ത് കഴിക്കണം എന്ന് നിശ്ചയിച്ച ‘ആഹാര രാഷ്ട്രീയ’ത്തിന് തിരിച്ചടി

പുള്ളിമാനുകൾ ആരാധനാ മൃഗം; ചീറ്റകൾക്ക് ആഹാരമാക്കാൻ വിട്ടു നൽകില്ലെന്ന് ബിഷ്ണോയ് സമുദായം; ചീറ്റകൾക്ക് ചോറും ചീരയും നൽകൂ എന്ന് ട്രോളന്മാർ; ആര് എന്ത് കഴിക്കണം എന്ന് നിശ്ചയിച്ച ‘ആഹാര രാഷ്ട്രീയ’ത്തിന് തിരിച്ചടി

സ്വന്തം ലേഖകൻ

ജയ്പൂർ : നമീബിയയിൽ നിന്നും രാജ്യത്തേക്ക് കൊണ്ടു വന്ന ചീറ്റകൾക്ക് തങ്ങളുടെ ആരാധനാ മൃഗത്തെ വിട്ടുനൽകാനാവില്ലെന്ന് ബിഷ്‌ണോയ്സമുദായം. ചീറ്റകൾക്ക് ഇഷ്ടഭോജ്യമാവുമെന്ന് കരുതിയ രാജസ്ഥാനിലെ പുള്ളിമാനെ (ചിതൽ) ബിഷ്‌ണോയ്സമുദായത്തിന്റെ ആരാധനാ മൃഗമാണ്.

മാനുകളെ കുനോ നാഷണൽ പാർക്കിലേക്ക് അയച്ചതിൽ വലിയ പ്രതിഷേധമാണ് ബിഷ്‌ണോയ്സമുദായം പ്രകടിപ്പിക്കുന്നത്. രാജസ്ഥാനിൽ നിന്നും 181 മാനുകളെയാണ് കുനോ നാഷണൽ പാർക്കിലേക്ക് അയച്ചത്. രാജസ്ഥാനിൽ പുള്ളിമാനുകൾ വംശനാശത്തിന്റെ വക്കിലാണെന്നും അശാസ്ത്രീയവും വിവേകശൂന്യവുമായ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും അഖില ഭാരതീയ ബിഷ്‌ണോയ് മഹാസംഘ് പ്രസിഡന്റ് ദേവേന്ദ്ര ബിഷ്‌ണോയ് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ലെ കണക്ക് പ്രകാരം രാജസ്ഥാനിൽ 3,040 പുള്ളിമാനുകൾ (ചിതലുകൾ) ഉണ്ടായിരുന്നു. രാജസ്ഥാന് പുറമേ ഹരിയാനയിൽ നിന്നും മാനുകളെ അയക്കുന്നതിനെതിരെ ബിഷ്‌ണോയി സമുദായാംഗങ്ങൾ പ്രതിഷേധിച്ചു.

ആചാരസംരക്ഷണത്തിന്റെ പേരിൽ ബീഫ് ഉൾപ്പെടെയുള്ള മാംസം തിന്നുന്ന ആളുകൾക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്ക് വളം വച്ചതും, രാഷ്ട്രീയ അഭിവൃദ്ധിയ്ക്കായി കഴിക്കേണ്ട ആഹാരത്തിൽ വരെ കപടവിശ്വാസം കലർത്തിയ നേതാക്കൾ തന്നെയാണ് ഇപ്പോൾ അക്ഷരാർത്ഥത്തിൽ പുലിവാൽ പിടിച്ചിരിക്കുന്നത്. ബിഷ്ണോയ് സമുദായത്തിന്റെ വിശ്വാസത്തെ മുറിവേൽപ്പിക്കാതെ ചീറ്റകൾക്ക് ആഹാരം നൽകാൻ കഴിയില്ല. എല്ലാ മൃഗങ്ങളെയും ആരെങ്കിലുമൊക്കെ ആരാധിക്കാൻ തുടങ്ങിയാൽ മാംസഭുക്കുകളായ മനുഷ്യരും മൃഗങ്ങളും പട്ടിണിയാകും.

വാർത്ത പുറത്ത് വന്നതിനു പിന്നാലെ വലിയ ആക്ഷേപമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ചീറ്റകൾക്ക് ഇഡലി- സാമ്പാർ, ചോറ് – ചീര എന്നിവ നൽകി വളർത്തു എന്നിങ്ങനെ പോകുന്നു ട്രോളുകൾ.

നമീബിയയിൽ നിന്നും ഭക്ഷണമൊന്നും നൽകാതെ എത്തിയ ചീറ്റകൾക്ക് ആദ്യം നൽകിയത് ബീഫാണ്.എട്ടെണ്ണത്തിൽ ഏഴ് ചീറ്റകളും ബീഫ് കഴിച്ചു. സാധാരണ മൂന്ന് ദിവസത്തിൽ ഒരിക്കൽ മാത്രം ആഹാരം കഴിക്കുന്ന ജീവികളാണ് ചീറ്റകൾ.