സുഹൃത്തുക്കള്‍ക്ക് വീഡിയോ അയച്ചുകൊടുത്ത ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു ; അവശനിലയില്‍ നിലയിലായ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ; ഇടുക്കി ചെറുതോണിയിൽ നടന്ന സംഭവമിങ്ങനെ

Spread the love

ചെറുതോണി: സുഹൃത്തുക്കള്‍ക്കു വീഡിയോ അയച്ചുകൊടുത്തശേഷം ആത്‌മഹത്യയ്‌ക്കു ശ്രമിച്ച യുവാവിനെ അവശനിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

video
play-sharp-fill

തോപ്രാംകുടിക്കു സമീപം പ്രകാശില്‍ കോഴിക്കടയുള്‍പ്പെടെ നടത്തുന്ന തൃശൂര്‍ മണ്ണുത്തി സ്വദേശി കാഞ്ഞിരത്തുങ്കല്‍ വിനീതി(32)നെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഏതാനും ദിവസം മുമ്ബ്‌ ഇയാള്‍ കടയടച്ചു നാട്ടില്‍ പോയി തിരിച്ചുവന്നപ്പോള്‍ കടയിലെ സാധനങ്ങളും കോഴികളും നഷ്‌ടപ്പെട്ടിരുന്നു. തുടര്‍ന്ന്‌, സംശയമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ പ്രതികളാക്കി മുരിക്കാശേരി പോലീസില്‍ പരാതി കൊടുത്തു.
പോലീസ്‌ ചോദ്യംചെയ്‌തെങ്കിലും തെളിവൊന്നും ലഭിച്ചില്ല.

കുടുതല്‍ അന്വേഷണം നടത്തുന്നതിന്‌ ഇരു കൂട്ടരെയും പറഞ്ഞുവിട്ടു.
നിരാശനായ യുവാവ്‌ താന്‍ ആത്മഹത്യ ചെയ്യുകയാണന്നു കാണിച്ചു സുഹൃത്തുകള്‍ക്കു വീഡിയോ അയച്ചു. സുഹൃത്തുക്കള്‍ ഇതു മുരിക്കാശേരി പോലീസിന്‌ അയച്ചുകൊടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ്‌ എത്തിയപ്പോള്‍ യുവാവ്‌ അവശനിലയിലായിരുന്നു.
മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം യുവാവിനെ ഇടുക്കി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചു. അവിടെനിന്നാണ്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റിയത്‌.