കോട്ടയം എഡിഎമ്മിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; എക്‌സ്‌പ്ലോസീവ് ലൈസന്‍സ് നല്‍കുന്നതിലും ലൈസന്‍സ് മാറ്റുന്നതിനും കൈക്കൂലി ; പരിശോധനയില്‍ ക്രമക്കേടുള്ള നിരവധി ഫയലുകൾ പിടിച്ചെടുത്തു

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. എക്‌സ്‌പ്ലോസീവ് ലൈസന്‍സ് നല്‍കുന്നതിലും ലൈസന്‍സ് മാറ്റുന്നതിനും കൈക്കൂലി വാങ്ങുന്നുവെന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് നടത്തിയ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ നടന്നിട്ടുള്ളതായി വിജിലന്‍സ് കണ്ടെത്തി

പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്താനും വിജിലന്‍സ് തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ചയോടെയാണ് കിഴക്കന്‍ മേഖല വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം കോട്ടയം വിജിലന്‍സ് യൂണിറ്റ് റെയ്ഡ് നടത്തിയത്. എക്‌സ്‌പ്ലോസീവ് ലൈസന്‍സ് നല്‍കുന്നതിലും തിര, കേപ്പ് ഉള്‍പ്പെടെയുള്ളവ സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് മാറ്റുന്നതിലും ക്രമക്കേടുള്ളതായി പരാതിയുണ്ടായിരുന്നു.

ക്രമവിരുദ്ധമായതും അഴിമതി നിറഞ്ഞതുമായ നിരവധി ഫയലുകള്‍ പിടിച്ചെടുത്തിട്ടുണ്ട്