play-sharp-fill
കോട്ടയത്ത്  വളര്‍ത്തുനായകള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്‌പ്പ്‌ എടുക്കാന്‍ തിരക്ക്; ഇതുവരെ 28,000 വളര്‍ത്തുനായ്‌ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പ്‌ എടുത്തു

കോട്ടയത്ത് വളര്‍ത്തുനായകള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്‌പ്പ്‌ എടുക്കാന്‍ തിരക്ക്; ഇതുവരെ 28,000 വളര്‍ത്തുനായ്‌ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പ്‌ എടുത്തു

കോട്ടയം: ജില്ലയില്‍ വളര്‍ത്തുനായകള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്‌പ്പ്‌ എടുക്കാന്‍ തിരക്ക്. മുന്‍പ് വാക്‌സിന്‍ എടുക്കാന്‍ നിര്‍ദേശമുണ്ടായിരുന്നിട്ടും എടുക്കാത്തവര്‍ ഇപ്പോള്‍ നായകള്‍ക്ക് കുത്തിവയ്‌പ്പ്‌ എടുക്കാന്‍ എത്തി തുടങ്ങി. ഇതുവരെ 28,000 വളര്‍ത്തുനായ്‌ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പ്‌ എടുത്തു.

എന്നാല്‍ ആകെയുള്ള നായ്‌ക്കളുടെ പകുതിയെണ്ണത്തിന് പോലും ഇതുവരെ കുത്തിവയ്‌പ്പ്‌ നല്‍കാനായിട്ടില്ലായെന്നത് വെല്ലുവിളിയാകുന്നു. ആകെ 80,554 വളര്‍ത്തുനായ്‌ക്കള്‍ ഉണ്ടെന്നാണ് കണക്ക്. അതില്‍ 1500 തെരുവ് നായകള്‍ക്ക് ഇതുവരെ കുത്തിവയ്‌പ്പ്‌ നല്‍കി.

ദിവസവും ആയിരത്തിലേറേ വളര്‍ത്തുനായ്‌ക്കള്‍ക്ക് കുത്തിവയ്‌പ്പ്‌ നല്‍കുന്നുണ്ട്. ഒരാഴ്‌ചയായി കടിയേല്‍ക്കുന്നവരുടെയും ഹോട്ട് സ്‌പോട്ടുകളുടെയും എണ്ണം കൂടിയ സാഹചര്യത്തില്‍ ഒട്ടേറേ പേരാണ് വളര്‍ത്തുനായ്‌ക്കളുമായി എത്തുന്നത്. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും നായ്‌ക്കള്‍ക്ക് കുത്തിവയ്‌ക്കണമെന്നത് കൊണ്ട് കൂടുതല്‍ ക്യാമ്ബുകള്‍ തുറക്കുവാനും സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 30 ന് മുന്‍പായി കുത്തിവയ്‌പ്പ്‌ പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. തെരുവ് നായ്‌ക്കള്‍ക്കും കുത്തിവയ്‌പ് യഞ്‌ജം ആരംഭിച്ചിട്ടുണ്ട്. എബിസി പദ്ധതി പുനരാരംഭിക്കുവാന്‍ കോടിമതയില്‍ ഷെല്‍ട്ടര്‍ തുറക്കുവാനുള്ള മുന്നൊരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്.