പാലക്കാട് മധ്യവയസ്‌കയെ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

പാലക്കാട്: ആനക്കര കൂടല്ലൂരില്‍ മധ്യവയസ്‌കയെ വീടിനകത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചീരാത്ത് ചോലയില്‍ കമലാക്ഷിയെ (50) ആണ് ഇന്ന് ഉച്ചയോടെ വീട്ടിനകത്ത് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.

video
play-sharp-fill

വീട്ടില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ പോയി നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ കമലാക്ഷിയുടെ മൃതദേഹം കണ്ടെത്തിയത്. തൃത്താല പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

തൊഴിലുറപ്പ് തൊഴിലാളിയാണ് കമലാക്ഷി. കാലങ്ങളായി ഒറ്റയ്ക്കാണ് താമസം. ഭര്‍ത്താവോ മറ്റു ബന്ധുക്കളോ ഇല്ല. ആത്മഹത്യയാണെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. മൃതദേഹം ബുധനാഴ്‌ച പോസ്റ്റ്മോര്‍ട്ടം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group