സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം ; തൃശൂരിൽ ഡോക്ടർക്കും മകൾക്കും തെരുവുനായയുടെ കടിയേറ്റു; തലസ്ഥാനത്ത് തെരുവ് നായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുന്നു . ഇന്നും വിവിധ പ്രദേശങ്ങളിലായി നിരവധിപ്പേർക്കാണ് തെരുവുനായയുടെ കടിയേൽക്കേണ്ടി വന്നത്. കൊടുങ്ങല്ലൂരിൽ ആയൂർവേദ ഡോക്ടർക്കും മകൾക്കും തെരുവുനായയുടെ കടിയേറ്റു. കൊടുങ്ങല്ലൂർ സ്വദേശിയായ ഉണ്ണികൃഷ്ണൻ, മകൾ ആതിര എന്നിവർക്കാണ് പരിക്കേറ്റത്.

ആതിരയുടെ രണ്ട് കാലിലും പരിക്കേറ്റു. ഇരുവരെയും ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയും എത്തിച്ച് ചികിത്സ നൽകി.

നായയെ നിരീക്ഷണത്തിലാക്കി. സമാനമായ രീതിയിൽ തിരുവനന്തപുരം വെള്ളനാട് മൂന്ന് പേർക്ക് തെരുവുനായകളുടെ കടിയേറ്റു. വെള്ളനാട് സ്വദേശികളായ രണ്ട് സ്ത്രീകൾക്കും മേപ്പാട്ടുമല സ്വദേശിക്കുമാണ് കടിയേറ്റത്. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group