’എനിക്ക് സൗകര്യമില്ല ചെയ്യാന്‍’….; സീനിയോറിറ്റി സംബന്ധിച്ച് തർക്കം; ആര്യനാട് പൊലീസ് സ്റ്റേഷനില്‍ വനിതാ എസ്‌ഐയുടെ മുന്നില്‍വെച്ച് വനിതാ പൊലീസുകാര്‍ തമ്മില്‍ വാക്കുതര്‍ക്കം
സ്വന്തം ലേഖിക
തിരുവനന്തപുരം: പ്രണയിച്ച് ഒളിച്ചോടിയവരെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് ആര്യനാട് പൊലീസ് സ്റ്റേഷനില്‍ വനിതാ പൊലീസുകാര്‍ തമ്മില്‍ തര്‍ക്കം.
വനിതാ എസ്‌ഐയുടെ മുന്നില്‍വച്ചാണ് സീനിയോറിറ്റി സംബന്ധിച്ച പ്രശ്നങ്ങള്‍ വാക്കേറ്റത്തിലെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം . വിവാഹിതനായ ആള്‍ 18 വയസ്സുകാരിയുമായി ഒളിച്ചോടുകയും വീട്ടുകാരുടെ പരാതിയില്‍ പൊലീസ് ഇവരെ കണ്ടെത്തുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരെയും കോടതിയില്‍ ഹാജരാക്കാന്‍ എസ്‌ഐ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുശേഷമാണ് ആരു കോടതിയില്‍ പോകുമെന്നതിനെച്ചൊല്ലി തര്‍ക്കം നടന്നത് .
’എനിക്ക് സൗകര്യമില്ല ചെയ്യാന്‍’ എന്ന് ഒരാള്‍ മറ്റേയാളോട് ദേഷ്യത്തില്‍ പറയുന്നത് വിഡിയോ ദൃശ്യങ്ങളില്‍ കാണാം . സ്റ്റേഷനില്‍ ഉണ്ടായിരുന്നവരാണ് വീഡിയോ ചിത്രീകരിച്ചത്. തര്‍ക്കത്തിനൊടുവില്‍, എസ്‌ഐ നിര്‍ദേശിച്ച പൊലീസുകാരി കേസില്‍ ഉള്‍പ്പെട്ടവരെ കോടതിയില്‍ ഹാജരാക്കി.
സീനിയര്‍-ജൂനിയര്‍ പ്രശ്നമാണ് തര്‍ക്കത്തിന് ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. വഴക്ക് രൂക്ഷമായതോടെ എസ്‌ഐ ഇടപെട്ട് രംഗം ശാന്തമാക്കി. രണ്ടുപേര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട്.