തൃശൂരിൽ ഓട്ടോറിക്ഷ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; രണ്ട് യുവാക്കൾ പിടിയില്‍

Spread the love

തൃശൂര്‍: കല്ലുംപുറത്ത് ഓട്ടോറിക്ഷ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം. ലൈംഗികാതിക്രമം നടത്തിയ രണ്ട് പേര്‍ പിടിയിലായി. ബൈക്കിലെത്തിയ പ്രതികള്‍ ഓട്ടോ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

video
play-sharp-fill

കഴിഞ്ഞ മാസം 26നാണ് സംഭവം. വൈകിട്ട് പാലക്കാട് നിന്ന് യുവതി ഓട്ടോയില്‍ വരികയായിരുന്നു. ഇതിനിടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങി.

ഈ സമയം സ്ഥലത്തെത്തിയ പ്രതികള്‍ സദാചാര പൊലീസ് ചമഞ്ഞ് സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. അക്കിക്കാവ് സ്വദേശികളാണ് പിടിയിലായത്. യുവതിയെ ഓട്ടോ ഡ്രൈവര്‍ക്കൊപ്പമിരുത്തി പ്രതികള്‍ ഫോട്ടോ എടുക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group