
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ ; ഒളിവിൽ പോയ അടിമാലി സ്വദേശിയായ യുവാവ് അറസ്റ്റിൽ
അടിമാലി: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയെന്ന പരാതിയിൽ അടിമാലി സ്വദേശി അറസ്റ്റിൽ. അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസ് (39) ആണ് അറസ്റ്റിലായത്. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ ജോഷി ഫേസ്ബുക്ക് വഴി പ്രവാചകന് മുഹമ്മദ് നബിയെയും ഇസ്ലാം മതത്തെയും അവഹേളിച്ചുവെന്നാണ് പരാതി.
ജോഷിയുടെ പോസ്റ്റ് വിവാദമായതോടെ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ല. പിന്നാലെ പോപുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ അടിമാലി പൊലീസിൽ പരാതി നൽകുകയായിരുന്നു. പോസ്റ്റിന് കീഴിൽ നിരവധി പേർ കമന്റുകളും എത്തി.
സംഭവം വിവാദമായതോടെ പ്രതി ഒളിവിൽ പോയി, പിന്നീട് തന്ത്രപരമായാണ് പൊലീസ് സംഘം ഇയാളെ പിടികൂടിയത്. ഇയാളുടെ പ്രൊഫൈലില്‍ ഇതര മത വിഭാഗങ്ങളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന നിരവധി പോസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അടിമാലി സി ഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ജോഷിയെ അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
