play-sharp-fill
കോട്ടയത്ത്  വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അസം സ്വദേശി  അറസ്റ്റിൽ; അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ആർ രാജേഷിന്റെ നേതൃത്വത്തിൽ നടന്ന നാർക്കോട്ടിക്ക് സ്‌പെഷ്യൽ ഡ്രൈവിലാണ്  കഞ്ചാവുമായി  പ്രതി പിടിയിലായത്

കോട്ടയത്ത് വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ; അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ആർ രാജേഷിന്റെ നേതൃത്വത്തിൽ നടന്ന നാർക്കോട്ടിക്ക് സ്‌പെഷ്യൽ ഡ്രൈവിലാണ് കഞ്ചാവുമായി പ്രതി പിടിയിലായത്

കോട്ടയം: വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അസം സ്വദേശി കോട്ടയത്ത് പിടിയിൽ.

ആസ്സാം സോന്നിത്പൂർ അബുൾ കലാമാ(33) ണ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ആർ രാജേഷിന്റെ നേതൃത്വത്തിൽ നടന്ന നാർക്കോട്ടിക്ക് സ്‌പെഷ്യൽ ഡ്രൈവിൽ പിടിയിലായത്. 80 ​ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും എക്സൈസ് സംഘം കണ്ടെടുത്തു.

അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ആർ രാജേഷിനൊപ്പം സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ അൽഫോൻസ് ജേക്കബ് , കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് , കോട്ടയം സ്പെഷ്യൽ സ്‌ക്വാഡ് പ്രിവൻ്റീവ് ഓഫീസർ (Gr.) നൗഷാദ്. എം, എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ വൈശാഖ് വി പിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ ലാലു തങ്കച്ചൻ, എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിൽ നിന്നും ലഹരിവസ്തുക്കൾ എത്തുന്നത് തടയുന്നതിനായി കർശനമായ വാഹന പരിശോധനക്ക് പുറമേ ഓരോ സ്റ്റേഷൻ പരിധിയിലും പോലീസിന്റെ പ്രത്യേക സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. മുൻപ് ലഹരിവസ്തു കേസിൽ അറസ്റ്റിലായവരും, മറ്റ് ക്രിമിനൽ പശ്ചാത്തലം ഉള്ളവരും പോലീസിന്റെ കർശനമായ നിരീക്ഷണത്തിലാണ്.