play-sharp-fill
‘ഒരു കുട്ടി പറഞ്ഞു, നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന്; ഈ നിധി ആരാണെന്ന് അറിയണ്ടേ? ഈ കഥയെഴുതുന്ന കുട്ടി തന്നെ..!’ കുഞ്ഞു നിധിക്ക് ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

‘ഒരു കുട്ടി പറഞ്ഞു, നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന്; ഈ നിധി ആരാണെന്ന് അറിയണ്ടേ? ഈ കഥയെഴുതുന്ന കുട്ടി തന്നെ..!’ കുഞ്ഞു നിധിക്ക് ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സ്വന്തം ലേഖകൻ

കോട്ടയം: ഹൃദയം തൊടുന്ന കുറിപ്പെഴുതി സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് നിധി എന്ന കുഞ്ഞ്. നിധിയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രംഗത്ത് എത്തിയതോടെ സംഗതി കളർ ആയി.

നിധിയുടെ കുഞ്ഞ് കഥക്കുള്ള മറുപടിയായി ‘ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ് കളിയാക്കപ്പെട്ടവരിൽ പലരും ഈ ലോകത്തെ മാറ്റി മറിച്ചവരാണ് നിധിമോളെ’ എന്നാണ് വിദ്യാഭ്യാസ മന്ത്രി കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിധിയുടെ കഥ വായിക്കാം ;

ഒരു സ്കൂളിൽ ഒരു കുട്ടിയുണ്ട്. നല്ല മിടുക്കി കുട്ടി. പേര് നിധി. എം. എ. ഒരു ദിവസം സ്കൂളിൽ ഒരു കുട്ടി പറഞ്ഞു, നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന്.

നിധിയാണെങ്കിൽ ടീച്ചറുടെ അടുത്ത് പറഞ്ഞു. ടീച്ചർ കുട്ടിയെ വഴക്ക് പറഞ്ഞു. അന്നിട്ട് എല്ലാ കാര്യവും ശരിയായി. ഈ നിധിയാരെന്നറിയണ്ടേ? ഈ കഥയെഴുതുന്ന കുട്ടി തന്നെ.’