video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Monday, May 19, 2025
HomeMainപാസഞ്ചര്‍ കം ടൂറിസം ബോട്ട്‌ റെഡി; പേരുപോലെ തന്നെ സഞ്ചാരികള്‍ക്ക്‌ പുത്തന്‍ യാത്രാനുഭവം പകരാന്‍ ജലഗതാഗത...

പാസഞ്ചര്‍ കം ടൂറിസം ബോട്ട്‌ റെഡി; പേരുപോലെ തന്നെ സഞ്ചാരികള്‍ക്ക്‌ പുത്തന്‍ യാത്രാനുഭവം പകരാന്‍ ജലഗതാഗത വകുപ്പ്; കുറഞ്ഞ ചെലവിൽ കായൽ യാത്ര മനോഹരമാക്കാൻ സീ കുട്ടനാട്​ മാതൃകയിൽ സർവ്വീസ്; കുടുംബശ്രീ കഫ്​റ്റീരിയയിലുടെ രുചികരമായ ഭക്ഷണം; വരൂ ആസ്വദിക്കാം കുട്ടനാടിന്റെ സൗന്ദര്യം!!!

Spread the love

ആലപ്പുഴ: സഞ്ചാരികള്‍ക്ക്‌ പുതിയൊരു യാത്രാനുഭവം നല്കാൻ ജലഗതാഗത വകുപ്പിന്റെ പാസഞ്ചര്‍ കം ടൂറിസം ബോട്ടിന് തുടക്കം.. സീ കുട്ടനാട്​ മാതൃകയിലാണ്‌ സര്‍വീസ്‌ നടത്തുന്ന ബോട്ടിങ് അനുഭവം ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്‌തു. ഈ മാസം അവസാന ആഴ്‌ചയോടെ സര്‍വീസ്‌ ആരംഭിക്കും.

സീ കുട്ടനാട് മാതൃകയിൽ നേരത്തേയുണ്ടായിരുന്ന സർവിസ് അത്യാധുനികരീതിയിൽ സജ്ജീകരിച്ചാണ് നീറ്റിലിറക്കുന്നത്. ഇരുനില മാതൃകയിലുള്ള ബോട്ടിന്‍റെ മുകളിലത്തെ 30 സീറ്റ് സഞ്ചരികൾക്കായി നീക്കിവെച്ചിട്ടുണ്ട്. താഴത്തെ നിലയിൽ യാത്രക്കാർക്കായി 60 സീറ്റുമുണ്ട്. ആലപ്പുഴ-പുന്നമട-വേമ്പനാട്ടുകായൽ, പാണ്ടിശ്ശേരി, കൈനകരി തോട്ടുമുക്ക് എന്നിവിടങ്ങളിലേക്കും തിരികെ പള്ളാത്തുരുത്തിവഴി ആലപ്പുഴയിലേക്കുമാണ് യാത്ര.

രാവിലെ 5.30 മുതൽ സർവിസ് തുടങ്ങും. രണ്ടുമണിക്കൂർ നീളുന്ന യാത്രക്ക് അപ്പർഡെക്കിന് 120 രൂപയും (ഒരുവശത്തേക്ക് 60 രൂപ), താഴത്തെ നിലയിൽ 46 രൂപയുമാണ് (ഒരുവശത്തേക്ക് 23 രൂപ) നിരക്ക്. ആലപ്പുഴ ബോട്ട് ജെട്ടിയിൽനിന്ന് രാവിലെ 8.30, 10.45, 1.30, 4.45 എന്നിങ്ങനെയാണ് സർവിസുള്ളത്.ഐ.ആർ.എസിന്‍റെ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ഓരോഘട്ടവും പൂർത്തീകരിച്ച് സ്റ്റീലിലാണ് ബോട്ട് നിർമിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അകത്ത് ഭക്ഷണം വിതരണം ചെയ്യാൻ കഫ്റ്റീരിയയും ഉൾപെടുത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ രുചികരമായ ഭക്ഷണവും ഉണ്ടാവും. ജലയാനത്തിന് എട്ട് നോട്ടിക്കൽ മൈൽ (15-16 കിലോമീറ്റർ) വേഗമുണ്ടാകും. ഹൗസ് ബോട്ടുകൾ വൻതുക ഈടാക്കുമ്പോൾ കുറഞ്ഞചെലവിൽ കായൽകാഴ്ചകൾ കാണാനാകുമെന്നതാണ് പ്രത്യേകത.

ജലഗതാഗത ഓഫീസിലെ ചടങ്ങില്‍ എച്ച്‌ സലാം എംഎല്‍എ അധ്യക്ഷനായി. പി പി ചിത്തരഞ്ജന്‍ എംഎല്‍എ, കലക്‌ടര്‍ വി ആര്‍ കൃഷ്‌ണതേജ, ജലഗതാഗത വകുപ്പ് ഡയറക്‌ടര്‍ ഷാജി വി നായര്‍, സൂപ്രണ്ട് സുജിത്ത്, വാര്‍ഡ് കൗണ്‍സിലര്‍ സതീദേവി എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments