
മാനന്തവാടി: 20 ലക്ഷം രൂപയുടെ കുഴൽപണവുമായി കൊടുവള്ളി സ്വദേശിയായ ബസ് യാത്രക്കാരൻ പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് ആവിലോറ സ്വദേശി പുത്തൻപീടികയിൽ വീട്ടിൽ അസൈനാർ ആണ് പിടിയിലായത്. 19,95,000 രൂപയുടെ കുഴൽപണമാണ് വയനാട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ മാനന്തവാടി സർക്കിളും തോൽപ്പെട്ടി ചെക്ക്പോസ്റ്റ് സംഘവുമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ സംയുക്തമായി പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ തുടർനടപടികൾക്കായി പൊലീസിന് കൈമാറും.
വയനാട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്പെക്ടർ എം.കെ. സുനിലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


