ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇ- ഭണ്ഡാരവുമായി ദേവസ്വം; ഭക്തര്‍ക്ക് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കാണിക്കയിടാം; സഞ്ചരിക്കാന്‍ ഥാര്‍, പണമിടപാടുകള്‍ ഡിജിറ്റല്‍; ഗുരുവായൂരപ്പന്‍ വേറെ ലെവലാണെന്ന ട്രോളുകളുമായി സോഷ്യല്‍ മീഡിയ

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഇ- ഭണ്ഡാരവുമായി ദേവസ്വം. ക്ഷേത്രം കിഴക്കേ നടപ്പുരയില്‍ ദീപസ്തംഭത്തിനു സമീപം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഇ-ഭണ്ഡാരം പ്രവര്‍ത്തിക്കുന്നത്. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഭക്തര്‍ക്ക് തുക നിക്ഷേപിക്കാന്‍ കഴിയും. ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ബാങ്ക് ജനറല്‍ മാനേജര്‍ ടി.വിജയന്‍ ഇന്നു രാവിലെ 9ന് ഭണ്ഡാര സമര്‍പ്പണം നടത്തും.

ഭണ്ഡാരത്തിന് മുകളില്‍ ക്യു ആര്‍ കോഡ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ് ഇ-ഭണ്ഡാര സംവിധാനം. ഓണ്‍ലൈന്‍ വഴിപാടുകള്‍ സൗകര്യം ക്ഷേത്രത്തില്‍ ഉണ്ടെങ്കിലും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ആദ്യമായാണ് ഡിജിറ്റല്‍ ഭണ്ഡാരം സ്ഥാപിക്കുന്നത്. നോട്ട് നിരോധിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ക്ഷേത്രത്തില്‍ ഭണ്ഡാരം തുറന്ന് എണ്ണുമ്പോള്‍ ഇപ്പോഴും ലഭിക്കുന്നത് ലക്ഷങ്ങളുടെ നിരോധിത നോട്ടുകളാണെന്ന വാദത്തിന്റെ പുറത്തകാണ് പുതിയ ഡിജിറ്റല്‍ ഭണ്ഡാരം സ്ഥാപിച്ചത്.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഡിജിറ്റല്‍ കാണിക്കയും വന്നതോടെ രണ്ട് ദിവസം ട്രോളുകള്‍ സജീവമാകാനാണ് സാധ്യത.