‘ഓണവുമായി മഹാബലിയുടെ ബന്ധം മനസിലാകുന്നില്ല’; അ‌ദ്ദേഹം കേരളം ഭരിച്ചിട്ടില്ല- വി മുരളീധരൻ

Spread the love

ദുബായ്: നര്‍മദാ നദീ തീരത്തെ തീരദേശം ഭരിച്ചിരുന്ന രാജാവാണ് മഹാബലിയെന്നും അദ്ദേഹം കേരളം ഭരിച്ചുവെന്നതിന് തെളിവില്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഓണവുമായുള്ള മഹാബലിയുടെ ബന്ധത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു.

video
play-sharp-fill

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണവുമായി മഹാബലിയുടെ ബന്ധം മനസിലാകുന്നില്ല. നൂറ്റാണ്ടുകളായി കേരളത്തിൽ ഓണം ആഘോഷിക്കുന്നതിനു ചരിത്ര രേഖകൾ തെളിവായുണ്ട്.

എന്നാൽ, മധ്യപ്രദേശിൽ ഭരണം നടത്തിയിരുന്ന രാജാവ് ഈ ആഘോഷവുമായി ബന്ധപ്പെടുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല. എല്ലാ നന്മയും കേരളത്തിൽ നിന്നു വരണം എന്നാഗ്രഹിക്കുന്ന മലയാളികൾ മഹാബലിയെ ദത്തെടുത്തതാവാം എന്നും മുരളീധരൻ പറ‍ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണത്തിലെ വാമനന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. മഹാബലിക്ക് വാമനന്‍ മോക്ഷം നല്‍കുകയായിരുന്നുവെന്നാണ് ഐതിഹ്യം വ്യക്തമാക്കുന്നത്. ഭാഗവതത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മഹാബലി വളരെ നീതിമാനായ രാജാവായിരുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.