കുടിശ്ശിക അടച്ചില്ല,യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ; ഗർഭിണിയെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തിയത് ഫിനാൻസ് കമ്പനി ജീവനക്കാർ

Spread the love

ന്യൂഡൽഹി :ഇൻസ്റ്റാൾമെൻറ് മുടങ്ങിയതിൻ്റെ പേരിൽ ഗർഭിണിയെ ക്രൂരമായി കൊലപ്പെടുത്തി. കുടിശ്ശിക വാങ്ങാനെത്തിയ ഫിനാൻസ് കമ്പനി ജീവനക്കാർ, യുവതിയെ ട്രാക്ടർ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തിയ ശേഷം ദേഹത്തു കൂടി കയറ്റി ഇറക്കി. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം.

video
play-sharp-fill

ഇച്ചാക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് കൊലപാതകം. വികലാംഗനായ കർഷകന്റെ മകളാണ് കൊല്ലപ്പെട്ടത്. മരിച്ച യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നു. 2018ൽ മഹീന്ദ്ര ഫിനാൻസിൽ നിന്ന് മിഥ്ലേഷ് ഒരു ട്രാക്ടർ വാങ്ങി. ട്രാക്ടറിന്റെ ആകെ 6 ഗഡുക്കളാണ് അവശേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ട്രാക്ടറിന്റെ കുടിശ്ശിക വാങ്ങാൻ ഫിനാൻസ് റിക്കവറി ഏജൻ്റുമാർ മിഥ്ലേഷിൻ്റെ വീട്ടിലെത്തി. ട്രാക്ടർ വീണ്ടെടുക്കാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥനും കർഷകനും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ മകൾ ട്രാക്ടർ ചക്രത്തിനടിയിൽ പെട്ടു. തുടർന്ന് യുവതിയുടെ പുറത്തുകൂടി ട്രാക്ടർ കയറി ഇറങ്ങി. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group