അമ്മക്ക് മരുന്നു വാങ്ങാനായി ആശുപത്രിയിലേക്ക് പോയ യുവാവ് മടങ്ങിയെത്തിയില്ല ; അന്വേഷണത്തിനൊടുവിൽ മൃതദേഹം കണ്ടെത്തിയത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയിൽ അഴുകിയ നിലയിൽ; മരിച്ചത് കൽപറമ്പ് സ്വദേശിയായ നാല്പത്തിരണ്ടുകാരൻ ;മരണത്തിൽ ദുരൂഹത

Spread the love

കാട്ടൂർ: യുവാവിനെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയിൽ അഴുകിയ നിലയിൽ കണ്ടെത്തി. കൽപറമ്പ് സ്വദേശി പുതിയേടത്ത് വീട്ടിൽ ഉണ്ണിച്ചെക്കന്റെ മകൻ ഷിജുവിനെയാണ് (42) വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ പൂമംഗലം ആരോഗ്യ കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ പത്തോടെ അമ്മക്ക് മരുന്നു വാങ്ങാനായി വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് പോയതായിരുന്നു ഷിജു. പിന്നീട് തിരിച്ചു വരാത്തതിനെ തുടർന്ന് വീട്ടുകാർ ബുധനാഴ്ച കാട്ടൂർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തവെ, വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മരണം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞ പോലെ മൃതദേഹം അഴുകി മണം വരുന്ന നിലയിലായിരുന്നു. ഇതു സംബന്ധമായി ആശുപത്രി അധികൃതരോട് അന്വേഷിച്ചപ്പോൾ തൊട്ട് മുമ്പത്തെ ദിവസവും ശുചിമുറി വൃത്തിയാക്കിയിരുന്നുവെന്ന മറുപടിയാണ് ലഭിച്ചതെന്ന് സഹോദരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് മോർച്ചറിയിൽ. അമ്മ: ഓമന. സഹോദരങ്ങൾ: വിജയൻ, ഓമന, സുന്ദരൻ, ഷൈജ, ഷിനു, അജിത്ത്, പരേതനായ ഷാജു.