
പാലക്കാട്: കൂറ്റനാട്ടെ മോഷണ പരമ്പരയില്‍ പ്രതി, കാര്‍ലോസ് എന്ന ഇരട്ടപ്പേരില്‍ അറിയപ്പെട്ടുന്ന മലപ്പുറം മഞ്ചേരി സ്വദേശി അനില്‍കുമാര്‍ അറസ്റ്റില്‍. കൂറ്റനാട് വാവനൂരിലും ഇല്ലാസ് നഗറിലും ഭീതിവിതച്ച കള്ളനാണ് കാര്‍ലോസ്. ആളില്ലാത്ത തക്കം നോക്കി വീട്ടില്‍ കയറി മോഷ്ടിച്ച ശേഷം മുറികള്‍ വലിച്ചുവാരിയിടുന്ന ശീലമാണ് കാര്‍ലോസിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.
കൂറ്റനാട് മോഷണവും മോഷണശ്രമവും ഉണ്ടായ വീടുകളില്‍ എല്ലാം പ്രതി മുറികള്‍ വലിച്ചു വാരിയിട്ടിരുന്നു. വിശേഷ ദിവസങ്ങളില്‍ പൂട്ടിയിടുന്ന വീടുകളാണ് കാര്‍ലോസ് ഉന്നംവച്ചത്. കൂറ്റനാട്ടെ മോഷണമെല്ലാം ഓണ ദിവസമായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചാണ് കള്ളന്‍ കാര്‍ലോസ് തന്നെയെന്ന് പൊലീസ് ഉറപ്പിച്ചത്. വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കൂറ്റനാടും തൃത്താലയിലും തെളിവെടുപ്പിന് എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group