
സ്വന്തം ലേഖകന്‍
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണായി ചമഞ്ഞ് തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27)യെ ആണ് പത്ത് വര്‍ഷം കഠിന തടവിനും ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയും വിധിച്ച് ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എസ് സജികുമാര്‍ ഉത്തരരവായത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ചന്തു എന്ന വ്യാജ അക്കൗണ്ടിലൂടെ സന്ധ്യ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടാക്കി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒമ്പത് ദിവസം പക്കലുണ്ടായിരുന്ന പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണ്ണവും പണവും ഇവര്‍ കൈക്കലാക്കുകയിരുന്നു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവര്‍ പോലീസിന്റെ പിടിയിലാകുമ്പോള്‍ മാത്രമാണ് സന്ധ്യ യുവതിയായിരുന്നുവെന്ന വിവരം പെണ്‍കുട്ടി തിരിച്ചറിയുന്നത്.പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് രഘു ഹാജരായി.