കോട്ടയം ജില്ലയിൽ നാളെ (17-09-2022 ) അതിരമ്പുഴ, വാകത്താനം, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം ജില്ലയിൽ നാളെ (17-09-2022 ) അതിരമ്പുഴ, വാകത്താനം, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1.വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പടിയറക്കടവ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദുതി മുടങ്ങും.

2.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കുര്യാറ്റുകുന്ന്, പിള്ളക്കവല, കുട്ടാംപുറം എന്നിവിടങ്ങളിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3.അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള കല്ലുമട, തൊണ്ടബ്രാൽ എന്നീ ട്രാൻഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

4. മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന നടയ്ക്കൽ, പാലക്കോട്ടുപടി, കിഴക്കേടത്തു പടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

5.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന് ട്രാൻസ്ഫോമറിൽ രാവിലെ 10 മുതൽ 12.30 വരെ വൈദ്യുതി മുടങ്ങും.

6.ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വേട്ടടി സ്കൂൾ , വേട്ടടി അമ്പലം , ഏലംക്കുന്ന് പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.