25 ലക്ഷത്തിന് വില്‍പ്പന ശ്രമം; തൊടുപുഴയില്‍ ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളുമായി മൂന്നുപേര്‍ പിടിയിൽ

Spread the love

ഇടുക്കി : തൊടുപുഴയില്‍ ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളുമായി മൂന്നുപേര്‍ പിടിയിലായി. ഒരടി വലുപ്പമുള്ള രണ്ട് വിഗ്രഹങ്ങള്‍ വനം വകുപ്പിന്റെ വിജിലന്‍സ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തു. 25 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് സ്ത്രീ ശില്‍പങ്ങളാണ് പിടികൂടിയത്.

video
play-sharp-fill

തൊടുപുഴ അഞ്ചേരിയിലാണ് സംഭവം. ഫ്‌ളൈയിംഗ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ പരിശോധന നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്. അഞ്ചേരി സ്വദേശി ജോണ്‍സണ്‍, കുര്യാക്കോസ്, മടക്കത്താനം സ്വദേശി കൃഷ്ണന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്