
പത്തനംതിട്ട:തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാല്‍പാദം അറ്റു. മുള്ളനിക്കാട് സ്വദേശി രതീഷിന്റെ കാല്‍പ്പാദമാണ് അറ്റുപോയത്.
അപകടത്തില്‍ രതീഷിന്റെ സുഹൃത്ത് മനുവിന് പൊള്ളലേറ്റു. ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെ രതീഷിന്റെ വീട്ടില്‍ വച്ചാണ് സ്ഫോടനം ഉണ്ടായത്. അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രതീഷിന്റെ ഇടതുകാലാണ് അറ്റുപോയതെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റതിന് പിന്നാലെ ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം നടന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്. കിണര്‍നിര്‍മാണ തൊഴിലാളിയാണ് രതീഷ്. കിണറ്റിലെ പാറ പൊട്ടിക്കാന്‍ തൊഴിലാളികള്‍ കൈവശം സൂക്ഷിച്ചിരുന്ന തോട്ട, അബദ്ധത്തില്‍ പൊട്ടിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.



