
തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഏഴാംദിവസത്തിലേക്ക് കടന്നപ്പോള്‍ കേരളത്തിലെ നേതാക്കള്‍ അദ്ദേഹത്തോട് ഒരുഭ്യര്‍ത്ഥന നടത്തി, ‘നടത്തത്തിന്റെ വേഗം ഇത്തിരി കുറയ്ക്കണം.’
തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്തുനിന്ന് കൊല്ലത്തെ പാരിപ്പള്ളി ശ്രീരാമപുരംവരെയുള്ള ആറരക്കിലോമീറ്റര്‍ 50 മിനിറ്റുകൊണ്ടാണ് രാഹുല്‍ നടന്നെത്തിയത്.
രാവിലെ 10.30-ന് എത്തിച്ചേരേണ്ട ചാത്തന്നൂരിലെ വിശ്രമകേന്ദ്രത്തില്‍ 10.25-നുതന്നെ പദയാത്രയെത്തി. ഒപ്പംനടന്ന കേരള നേതാക്കളെല്ലാം അപ്പോഴേക്കും വിയര്‍ത്ത് കുളിച്ചിരുന്നു. കേരളം മുഴുവന്‍ നീളുന്ന പദയാത്രകള്‍ നടത്തിയിട്ടുള്ള പ്രമുഖ നേതാക്കളെല്ലാം ഓടിയോടിയാണ് രാഹുലിനൊപ്പം നിന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘രാഹുല്‍ജിയുടെ വേഗം ആദ്യ ദിവസങ്ങളില്‍ ഒട്ടേറെ നേതാക്കള്‍ക്ക് ബുദ്ധിമുട്ടായതുകൊണ്ടാണ് വേഗം കുറയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചത്. പതിയെ നടന്നുതുടങ്ങിയാലും അദ്ദേഹമറിയാതെ പിന്നെയും വേഗം കൂടും. അപ്പോഴൊക്കെ ഓര്‍മിപ്പിക്കും.
ഇപ്പോള്‍ അല്പം ആശ്വാസമുണ്ട്.’ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.അതേസമയം ഭാരത് ജോഡോ യാത്രയുടെ വിശ്രമ ദിവസമായ ഇന്ന് ദേശീയ നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. യാത്രയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തും.