പെയിന്റടിക്കാൻ പറഞ്ഞത് ത്രിവർണം; പൂശിയത് കാവി; തൃശൂര്‍ ഡിസിസി ഓഫീസില്‍ പെയിന്റടി വിവാദം- വീഡിയോ കാണാം
തൃശൂര്‍: കോൺഗ്രസിന്റെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിന് പെയിന്റടിച്ചത് കാവി കളർ പെയിന്റ്. പെയിന്റടിക്കുന്ന തൊഴിലാളികളാണ് ഈ പണിയൊപ്പിച്ചത്. ത്രിവര്‍ണ പതാകയുടെ നിറം അടിക്കാനായിരുന്നു പാര്‍ട്ടി നേതൃത്വം തൊഴിലാളികളോട് ആവശ്യപ്പട്ടിരുന്നത്.
thrissur dcc office painted look like bjp office pic.twitter.com/uiQVJZGews
— Samakalika Malayalam (@samakalikam) September 14, 2022
എന്നാല്‍ പെയിന്റ് ചെയ്തുകഴിഞ്ഞപ്പോള്‍ ബിജെപി ഓഫീസാണെന്ന് തോന്നുന്ന തരത്തിലായി. ഇതോടെ വിമര്‍ശനങ്ങളും ഉയര്‍ന്നു. അബദ്ധം പറ്റിയത് മനസ്സിലാക്കിയതിനെ തുടര്‍ന്ന് പെയിന്റ് മാറ്റി അടിക്കാന്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചു. അബദ്ധം പറ്റിയെന്ന് വിശദീകരിച്ച തൊഴിലാളികള്‍ ഇന്ന് രാവിലെയോടെ എത്തി നിറം മാറ്റിയടിച്ചു തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ കാവി നിറം കൊടുത്ത ഇടങ്ങളില്‍ പച്ചയ്ക്ക് പ്രാമുഖ്യം നല്‍കികൊണ്ടാണ് പെയിന്റടിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശ്ശൂര്‍ ജില്ലയില്‍ എത്തുന്നതിന് മുന്നോടിയായിട്ടാണ് ഡിസിസി ഓഫീസ് പെയിന്റ് ചെയ്ത് മിനുക്കാന്‍ തീരുമാനിച്ചത്.
തൂവെള്ള നിറത്തിലായിരുന്നു തൃശ്ശൂര്‍ ഡിസിസി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെ കരുണാകരന്‍ സ്മൃതി മന്ദിരം ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി പതാകയുടെ ത്രിവര്‍ണം തന്നെ കെട്ടിടത്തിന് ആയിക്കോട്ടെയെന്ന് നേതാക്കള്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് പെയിന്റ് അടിപ്പിച്ചത്.