play-sharp-fill
സംസ്ഥാനത്ത്  170  പ്രദേശങ്ങൾ തെരുവുനായ  ഹോട്ട്‌സ്‌പോട്ടുകളായി  പ്രഖ്യാപിച്ച്  മൃഗസംരക്ഷണ വകുപ്പ് ;കൂടുതൽ ഹോട്ട്സ്പോട്ടുകൾ  തിരുവനന്തപുരത്ത്  ; വാക്‌സിനേഷന്‍ യജ്ഞം ഇന്ന് തുടങ്ങും

സംസ്ഥാനത്ത് 170 പ്രദേശങ്ങൾ തെരുവുനായ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച് മൃഗസംരക്ഷണ വകുപ്പ് ;കൂടുതൽ ഹോട്ട്സ്പോട്ടുകൾ തിരുവനന്തപുരത്ത് ; വാക്‌സിനേഷന്‍ യജ്ഞം ഇന്ന് തുടങ്ങും

സംസ്ഥാനത്ത് 170 പ്രദേശം തെരുവുനായ ഹോട്ട്സ്പോട്ടെന്ന് മൃഗസംരക്ഷണ വകുപ്പ്. നായ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍.

ചികിത്സയ്ക്കെത്തിയവരുടെ പ്രതിമാസ കണക്കില് പത്തോ അതില്‍ കൂടുതലോ സംഭവം റിപ്പോര്‍ട്ട് ചെയ്തയിടങ്ങളാണ് ഹോട്ട്സ്പോട്ടായി നിശ്ചയിക്കുക. ജനുവരിമുതല്‍ ആഗസ്ത് വരെയുള്ള റിപ്പോര്‍ട്ടാണ് അടിസ്ഥാനമാക്കിയത്.

തിരുവനന്തപുരത്താണ് കൂടുതല്‍ ഹോട്ട്സ്പോട്ട്. 28 പ്രദേശം പട്ടികയിലുണ്ട്. 17 പ്രദേശത്ത് ചികിത്സയ്ക്കെത്തിയവരുടെ എണ്ണം നൂറില്‍ കൂടുതലാണ്. പാലക്കാടാണ് രണ്ടാമത്. 26 ഹോട്ട്സ്പോട്ടുണ്ട് ഇവിടെ. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ മാത്രം 641 കേസുണ്ട്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തത് ഇവിടെയാണ്. അടൂര്‍, അരൂര്‍, പെര്‍ള എന്നിവിടങ്ങളില്‍ 300ല്‍ അധികമാണ് റിപ്പോര്ട്ട് ചെയ്തത്. ഒരു ഹോട്ട്സ്പോട്ടുള്ള ഇടുക്കിയിലാണ് ഏറ്റവും കുറവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരമാവധി തെരുവുനായകള്‍ക്ക് വാക്സിനേഷന്‍ നല്‍കാനുള്ള ശ്രമത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. അഞ്ചു ലക്ഷം വാക്സിനുകള്‍ ഇവയ്ക്ക് നല്‍കാന് എത്തിച്ചു. വെറ്ററിനറി ഡോക്ടര്‍മാര്‍ ഇല്ലാത്ത ആശുപത്രികളില്‍ തൊട്ടടുത്ത പഞ്ചായത്തില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. കൂടുതല്‍ ഡോക്ടര്‍മാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.

വാക്സിനേഷന്‍ യജ്ഞംഇന്ന് തുടങ്ങും.തീരുമാനിച്ചതിലും നേരത്തേ തദ്ദേശ സ്ഥാപനങ്ങളില് തീവ്ര വാക്സിനേഷന്‍ ഡ്രൈവ് ആരംഭിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. 20ന് ആരംഭിക്കുമെന്നായിരുന്നു ഔദ്യോ​ഗിക തീരുമാനം. ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയില്‍ വ്യാഴാഴ്ചയും കൊല്ലം കോര്‍പറേഷനില് വെള്ളിയാഴ്ചയും തിരുവനന്തപുരം കോര്‍പറേഷന്‍ ഞായറാഴ്ചയും യജ്ഞം ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ വളര്‍ത്തുനായകള്‍ക്കുള്ള വാക്സിനേഷന് ആരംഭിച്ചിട്ടുണ്ട്.

തെരുവുനായ ശല്യം പരിഹരിക്കാന് തദ്ദേശസ്ഥാപനങ്ങളില് ഭരണസമിതി യോ​ഗം വ്യാഴംമുതല് ചേരും. ഇതില്‍ പ്രോജക്‌ട് ഭേദഗതിയും ആക്ഷന്‍ പ്ലാനും തീരുമാനിക്കും. എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെയും സര്‍വകക്ഷി പ്രതിനിധികളുടെയും യോഗവും വിളിക്കും.

സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കാന് ശ്രമിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ രണ്ട് ബ്ലോക്ക് പഞ്ചായത്തിന് ഒരു കേന്ദ്രമാകും. സജ്ജമായ കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കും. നായക്കുഞ്ഞുങ്ങള്ക്ക് വാക്സിനേഷനും എബിസിയും നടത്താന് നടപടിയെടുക്കും. നായകളെ പിടികൂടാന് സജ്ജരായ സന്നദ്ധപ്രവര്ത്തകരുടെ കണക്കെടുപ്പ് കുടുംബശ്രീ ആരംഭിച്ചു. ഇവര്ക്ക് വെറ്ററിനറി സര്‍വകലാശാല പരിശീലനം നല്‍കും.

സര്‍വകലാശാലയിലെ അവസാനവര്ഷ വിദ്യാര്‍ഥികളെ പദ്ധതിക്ക് ഉപയോഗിക്കും. തെരുവുനായകളെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടറുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആരംഭിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതിന് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തും. ഹോട്ട്സ്പോട്ടുകള്‍ നിര്‍ണയിച്ച്‌ നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് വെള്ളിയാഴ്ച നടക്കുന്ന പരിപാടിയില്‍ മന്ത്രി എം ബി രാജേഷ് പങ്കെടുക്കും.

കര്‍മപദ്ധതിയുമായി വെറ്ററിനറി സര്‍വകലാശാല

തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ വിവിധ മാര്‍ഗങ്ങളുമായി കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്നാണ് ഇവ നടപ്പാക്കുക. വെറ്ററിനറി ഡോക്ടര്‍മാര്‍, പാരാ വെറ്ററിനറി ഉദ്യോഗസ്ഥര്‍, സന്നദ്ധ ഭടര്‍, നായപിടിത്തക്കാര്‍ എന്നിവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതാണ് ആദ്യ പദ്ധതി. എബിസി(ഡി) സെന്ററടക്കമുള്ളവയ്ക്ക് ആവശ്യമായ ശാസ്ത്ര സാങ്കേതിക വിവരവും മാതൃകാ രൂപരേഖയും കൈമാറുന്നതാണ് അടുത്തത്. കരിക്കുലം തയ്യാറാക്കിയാണ് ഈ പ്രവര്‍ത്തനം. ഒപ്പം സര്‍വകലാശാലയുടെ ക്യാമ്ബസുകളുള്ള ഇടങ്ങളില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ ബോധവല്‍ക്കരണം നടത്തും.