മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ഡി സുദര്‍ശന്‍ അന്തരിച്ചു

Spread the love

തിരുവനന്തപുരം :മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സ്പോര്‍ട്സ് ജേണലിസ്റ്റുമായ ഡി സുദര്‍ശന്‍ അന്തരിച്ചു. 61 വയസായിരുന്നു.

ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

ഇന്ത്യാ വിഷനില്‍ സ്പോര്‍ട്സ് എഡിറ്റര്‍ ആയിരുന്നു. ടിവി ന്യൂ, റിപ്പോര്‍ട്ടര്‍ ടിവി, ജീവന്‍ ടിവി, മംഗളം ടിവി എന്നിവയിലും പ്രവര്‍ത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ ഗീത. മക്കള്‍: ജിജോ ജി.എസ് (ടെക്‌നോപാര്‍ക്ക്) ജോജോ ജി എസ് (വിദ്യാര്‍ഥി).