
കൊല്ലത്ത് ഭാര്യയെയും ഭർത്താവിനെയും ഇരുമ്പ് വടികൊണ്ട് ആക്രമിച്ച സംഭവം; മധ്യവയസ്കൻ പിടിയിൽ
കൊല്ലം: ഭാര്യയെയും ഭർത്താവിനെയും ഇരുമ്പ് വടികൊണ്ട് ആക്രമിച്ച മദ്ധ്യവയസ്കൻ പിടിയിൽ. കൊല്ലം കൊട്ടിയത്താണ് സംഭവം. മൈലക്കാട് ശിവൻനട പടിഞ്ഞാറ്റതിൽ ബൈജുവാണ് (ശങ്കു, 50) കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
സുഹൃത്തും സമീപവാസിയുമായ രഘുരാജനെയും ഭാര്യയെയും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30ഓടെയാണ് ഇയാൾ ഇരുമ്പ് വടികൊണ്ട് ആക്രമിച്ചത്.
ദീർഘകാലമായി തമ്മിലുണ്ടായിരുന്ന തർക്കത്തെ തുടർന്നാണ് ഇയാൾ ദമ്പതികളെ ഇരുമ്പ് വടികൊണ്ട് അടിച്ചത്. ആക്രമണത്തിൽ തലയ്ക്കും തോളെല്ലിനും മാരകമായി പരിക്കേറ്റ രഘുരാജനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ഭാര്യയെ ചവിട്ടി താഴെയിട്ട് മർദ്ദിക്കുകയും ചെയ്തു.
Third Eye News Live
0