Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട: പന്തളത്ത് ലഹരിമുക്ത കേന്ദ്രത്തില്‍ കൊണ്ടുപോകുന്നതിനുളള ശ്രമം തടയുന്നതിനായി തെങ്ങിന്‍മുകളില്‍ കയറി ഇരിപ്പുറപ്പിച്ച്‌ യുവാവ് നാട്ടുകാരെയും വീട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയത് 12 മണിക്കൂറോളം.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മദ്യപാനിയായ യുവാവനെ ലഹരിമുക്തകേന്ദ്രത്തില്‍ കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ ഒട്ടും താല്‍പ്പര്യമില്ലാതിരുന്ന യുവാവ് വീട്ടുമുറ്റത്ത് ആംബുലന്‍സ് എത്തിയതോടെ അയല്‍വാസിയുടെ തെങ്ങില്‍ കയറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവ് തെങ്ങില്‍നിന്നും താഴെയിറങ്ങാത്തതിനെ തുടര്‍ന്ന് പൊലീസിനേയും ഫയര്‍ഫോഫ്‌സിനേയും വിവരമറിയിക്കുകയായിരുന്നു. അടൂര്‍ പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമാണ് സ്ഥലത്തെത്തിയത്.

തെങ്ങിനുചുറ്റും വലകെട്ടുകയും 40 അടി ഉയരമുളള ഏണി ഉപയോഗിച്ചും യുവാവിനെ താഴെയിറക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഇയാള്‍ ഇറങ്ങാന്‍ തയ്യാറായിരുന്നില്ല. പിന്നീട് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചെന്നമട്ടില്‍ ലൈറ്റുകള്‍ ഓഫാക്കിയപ്പോള്‍ താഴെയിറങ്ങാന്‍ ശ്രമിച്ച യുവാവിനെ ഫയര്‍ഫോഴ്‌സ് ഇടപെട്ട് താഴെയെത്തിക്കുകയായിരുന്നു.

രാത്രി 12.45 ഓടുകൂടിയാണ് യുവാവിനെ തെങ്ങില്‍നിന്ന് താഴെയിറക്കിയത്. ഇതിനുമുൻപും യുവാവ് ഇത്തരത്തില്‍ തെങ്ങില്‍ കയറി ഇരുന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.