
പൂച്ചാക്കല്‍ : വേമ്പനാട്ടു കായലില്‍ പാണാവള്ളി നെടിയാതുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് ഒരാഴ്ചക്കകം പൊളിച്ചുതുടങ്ങുമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ.
റിസോര്‍ട്ട് അധികൃതര്‍ ഉടന്‍ ഡിമോളിഷന്‍ പ്ലാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കും. തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ പൊളിക്കല്‍ ആരംഭിക്കും. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലാകും പൊളിച്ചുനീക്കുക. ആറ് മാസത്തിനകം റിസോര്‍ട്ട് പൂര്‍ണമായി പൊളിച്ചുനീക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







