
തിരുവനന്തപുരം: കാരക്കോണത്ത് പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ്, ഡ്രൈവര്‍ സിപിഒ അരുണ്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസെടുത്തു.
ഓണാഘോഷത്തിനിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വെള്ളറട സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയത്.
സ്ഥലത്ത് നിന്ന് അക്രമസംഘത്തില്‍പ്പെട്ട രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടെയായിരുന്നു ആക്രമണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കസ്റ്റഡിയിലെടുത്തവരുടെ ഒപ്പമുണ്ടായിരുന്നവരാണ് പൊലീസുകാരെ ആക്രമിച്ചത്. അക്രമികള്‍ പൊലീസുകാരുടെ യൂണിഫോം വലിച്ച് കീറുകയും ലാത്തി തകര്‍ക്കുകയും ചെയ്തു. പരുക്കേറ്റ പൊലീസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇവരെ പ്രാഥമിക പരിശോധന നല്കിയ ശേഷം വിട്ടയച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കൈയ്യേറ്റം ചെയ്തതിനുമാണ് 11 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.







