സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇടുക്കി, പാലക്കാട് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ട്.

കേരള- കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനും നിരോധനമുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കു- പടിഞ്ഞാറന്‍ ന്യൂനമര്‍ദത്തിന്‍റെ ശക്തി കുറയുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കേരള-കർണാടക തീരങ്ങളിൽ സെപ്റ്റംബർ 12 ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ലക്ഷദ്വീപ് തീരത്ത് മല്‍സ്യബന്ധനത്തിനു തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള തീരം അതിനോട് ചേർന്നുള്ള മധ്യ – കിഴക്കൻ അറബിക്കടലിൽ എന്നിവിടങ്ങളിൽ സെപ്റ്റംബർ 12 ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കർണാടക തീരം അതിനോട് ചേർന്നുള്ള തെക്ക് – കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ സെപ്റ്റംബർ 12 ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.