സാമ്പത്തിക തട്ടിപ്പുകളില്‍ ഇരയാകുന്നതിൽ കൂടുതലും മലയാളികൾ; സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട വിദേശ യുവാവ് ഇരയാക്കിയത് ഇടുക്കിയിലെ അദ്ധ്യാപികയെ; കള്ളക്കടത്ത് കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് പലതവണയായി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 12 ലക്ഷം രൂപ

Spread the love

ഇടുക്കി: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട വിദേശ യുവാവ് അദ്ധ്യാപികയെ കബളിപ്പിക്കുകയും ഭീഷണിപ്പെടുത്തി 12 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പരാതി.
.
കള്ളക്കടത്ത് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി 12 ലക്ഷത്തോളം രൂപ ഇടുക്കി തൊടുപുഴ സ്വദേശിനിയായ അദ്ധ്യാപികയില്‍നിന്ന് തട്ടിയെടുത്തതായാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തികച്ചു അപ്രതീക്ഷിതമായാണ് സമൂഹമാധ്യമത്തിലൂടെ ഇരുവരും പരിചയത്തിലാകുന്നത്. കൂടുതൽ അടുപ്പതിതലായതോടെ യുവാവ് അദ്ധ്യാപികയ്ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ അയയ്ക്കുകയാണെന്ന് അറിയിച്ചു.

എന്നാല്‍ അദ്ധ്യാപിക വിലക്കിയെങ്കിലും യുവാവ് സമ്മാനം അയക്കുമെന്ന് വ്യക്തമാക്കി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എയര്‍പോര്‍ട്ട് കസ്റ്റംസില്‍നിന്നാണെന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ വിദേശത്തുനിന്ന് എത്തിയിട്ടുണ്ടെന്നും അറിയിച്ചുകൊണ്ട് അദ്ധ്യാപികയ്ക്ക് ഒരു ഫോണ്‍ സന്ദേശം ലഭിച്ചു.

ഈ സമ്മാനം ഏറ്റുവാങ്ങാനായി കസ്റ്റംസ് ഡ്യൂട്ടിയായി അഞ്ചു ലക്ഷം രൂപ അടയ്ക്കണമെന്ന അറിയിപ്പും അദ്ധ്യാപികയ്ക്ക് ഇതിനൊപ്പം ലഭിച്ചു. തുടര്‍ന്ന് ഇവിടം മുതലാണ് അദ്ധ്യാപികയ്ക്ക് പണം നഷ്ടമാകാന്‍ തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണ്‍ സന്ദേശത്തില്‍ നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് അദ്ധ്യാപിക പണം കൈമാറി. ഇതിന് പിന്നാലെ കള്ളക്കടത്ത് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും സന്ദേശം അദ്ധ്യാപികയെ തേടി എത്തുകയായിരുന്നു.

കേസ് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തു പലതവണയായി ഏഴു ലക്ഷം രൂപ കൂടി അദ്ധ്യാപിക കൈമാറി. സംഗതി ഇത്രയുമായപ്പോള്‍ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനോട് അദ്ധ്യാപിക വിവരം പറഞ്ഞു. ഇതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായതെന്ന അദ്ധ്യാപികയ്ക്ക് മനസിലായത്.

തുടര്‍ന്ന് സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയില്‍ നിന്നും പണം തട്ടിയവരെ തേടി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സൈബറിടത്തിലെ ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കണം എന്നാണ് പൊലീസും നല്‍കുന്ന മുന്നറിയിപ്പ്. സമാനമായ വിധത്തില്‍ നിരവധി തട്ടിപ്പുകള്‍ രാജ്യവ്യാപകമായി നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.