ഹൃദയത്തെ സന്തോഷത്തോടെ നിലനിര്‍ത്താന്‍ പാനീയങ്ങള്‍ സഹായിക്കുമെന്ന് വിദ​ഗ്ധര്‍; ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാന്‍ ഇതാ നാല് ഹെല്‍ത്തി ജ്യൂസുകള്‍…..!

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഹൃദയത്തെ ആരോ​ഗ്യമുള്ളതായി നിലനിര്‍ത്തുന്നതില്‍ ഭക്ഷണ ശീലങ്ങള്‍ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്.

ജങ്ക് ഫുഡുകള്‍ കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന് കാരണമാകും. ഉപ്പ്, പഞ്ചസാര എന്നിവയും ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് വെല്ലുവിളിയാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പോഷക സമൃദമായ പ്രഭാത ഭക്ഷണം ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയത്തെ സന്തോഷത്തോടെ നിലനിര്‍ത്താന്‍ പാനീയങ്ങള്‍ സഹായിക്കുമെന്ന് വിദ​ഗ്ധര്‍ പറയുന്നു. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാന്‍ കുടിക്കേണ്ട ചില പാനീയങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…

ഒന്ന്…

ചമോമൈല്‍, ലാവെന്‍ഡര്‍ തുടങ്ങിയ ഹെര്‍ബല്‍ ടീകള്‍ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. മതിയായ ഉറക്കം ലഭിക്കാത്തത് ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍, നിങ്ങളുടെ ഹൃദയം സന്തോഷത്തോടെ നിലനിര്‍ത്താന്‍ ദിവസവും ഒരു കപ്പ് ഹെര്‍ബല്‍ ടീ കുടിക്കുക.

രണ്ട്…

നല്ല ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന അവശ്യ വിറ്റാമിനുകളും പോഷകങ്ങളും പച്ചക്കറികളില്‍ നിറഞ്ഞിരിക്കുന്നു. നാരുകള്‍ ഹൃദയ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. ദിവസവും പച്ചക്കറികള്‍ ചേര്‍ത്തുള്ള ജ്യൂസ് കുടിക്കുന്നത് ഹൃ​ദ്രോ​ഗ സാധ്യത കുറയ്ക്കും.

മൂന്ന്…

ഇഞ്ചി, മല്ലിയില, സെലറി, ആപ്പിള്‍, ഗോതമ്പ് ഗ്രാസ് എന്നിവ ഉപയോഗിച്ച്‌ നിര്‍മ്മിച്ച ഒരു ഗ്ലാസ് ഗ്രീന്‍ ജ്യൂസ് ഹൃദയത്തെ സംരക്ഷിക്കുന്നു. പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. പോഷകങ്ങളുടെ ഈ സംയോജനം ഹൃദയം ഉള്‍പ്പെടെയുള്ള നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.

നാല്…

മാതളനാരങ്ങ ജ്യൂസ് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ആന്‍റി-ഇന്‍ഫ്ലമേറ്ററി ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗത്തിന് പിന്നിലെ പ്രധാന പ്രേരകശക്തിയായ ടിഷ്യു കേടുപാടുകള്‍, വീക്കം എന്നിവയില്‍ നിന്ന് ഹൃദയ സിസ്റ്റത്തെ സംരക്ഷിക്കും.