
മുണ്ടക്കയം ഈസ്റ്റ്: പൂമര തണല്‍ പ്രകൃതി കുടുംബവും ദേശീയ വായനശാലയും ചേര്‍ന്ന് പെരുവന്താനത്തെ മുത്തശ്ശി മാവിനെ തിരുവോണ നാളില്‍ ഓണക്കോടി അണിയിച്ച് ആദരിച്ചു. റാക്ക് വണ്ടൂര്‍ എന്ന സായിപ്പ് നട്ടുവളര്‍ത്തിയ മാവാണ് മരമുത്തശ്ശിയായി നില്‍ക്കുന്നത്.
ദേശീയപാത വികസനത്തിെന്റ ഭാഗമായി ഈ മാവ് മുറിച്ചുമാറ്റും. ഇത് കണക്കിലെടുത്തായിരുന്നു ആദരം. തിരുവോണനാളില്‍ മാവിന്റ ചുവട്ടില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആര്. വിജയന് ഉദ്ഘാടനം ചെയ്തു.
പെരുവന്താനം ദേശീയ വായനശാല പ്രസിഡന്റ് എന്‍.എ. ജലീല്‍ നാരകത്തുംകാട്ടില്‍ അധ്യക്ഷതവഹിച്ചു. പൂമരത്തണല്‍ കോഓഡിനേറ്റര്‍ സുനില്‍ സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. എന്‍.എ. വഹാബ് നാരകത്തുംകാട്ടില്‍, ഷമീര്‍ ഒറ്റപ്പാക്കല്‍, സുഷിത സി.അര്ജുന്, അഭിമന്യു എന്നിവര്‍ പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group