വാക്കുതർക്കത്തെ തുടർന്ന് ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ഗുണ്ട പാലാ പോലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

പാല: കുപ്രസിദ്ധ ഗുണ്ട വധശ്രമ കേസിൽ അറസ്റ്റിൽ.

നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടയെ വധശ്രമ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ളാലം ചെത്തിമറ്റം ഭാഗത്ത് നാഗപ്പുഴയിൽ വീട്ടിൽ സജി മകൻ ജീവൻ സജി (22) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം സഞ്ചരിച്ച ബൈക്ക് ഓട്ടോയിൽ ചെന്നിടിച്ച് മറിഞ്ഞു വീണതിനെ തുടർന്ന് ഓട്ടോഡ്രൈവറുമായി വാക്ക് തർക്കം ഉണ്ടാകുകയും ഡ്രൈവറുടെ മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ഡ്രൈവറെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്ക് പാലാ, തൊടുപുഴ എന്നീ സ്റ്റേഷനുകളിലായി അടിപിടി, കഞ്ചാവ്, മയക്കുമരുന്ന്, ബൈക്കിൽ എത്തി മാല പൊട്ടിക്കൽ എന്നിങ്ങനെ നിരവധി കേസുകൾ നിലവിലുണ്ട്.

പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഓ മാരായ ജോഷി മാത്യു , രഞ്ജിത്ത്, ശ്രീജേഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.