
സ്വന്തം ലേഖിക
തിരുവനന്തപുരം: ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ്സ് നേതാവ് ജയറാം രമേശ്.
ഷൂ, സോക്സ്, മുടി. ഒക്കെയാണ് യാത്രയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ഉന്നയിക്കുന്നത്. അടുത്തത് ലക്ഷ്യം വയ്ക്കുക രാഹുല്‍ ഗാന്ധിയുടെ അടിവസ്ത്രങ്ങളെ ആയിരിക്കുമെന്ന് ജയറാം രമേശ് പരിഹസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാനമന്ത്രിയുടെ കോട്ടിന് എത്രയാണ് വിലയെന്ന മറുചോദ്യവും അദ്ദേഹം ഉന്നയിച്ചു. അതേസമയം വിഴിഞ്ഞം സമരക്കാരുമായി രാഹുല്‍ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
നാളെ ഉച്ചയ്ക്ക് ശേഷമാകും വിഴിഞ്ഞം സമര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച. കെ റെയില്‍ വിരുദ്ധ സമരക്കാരെ രാഹുല്‍ ഇന്ന് കണ്ടെന്നും ജയറാം രമേശ് പറഞ്ഞു. മറ്റ് സമര സമിതി നേതാക്കളെ നാളെ കാണും. വിഴിഞ്ഞം സമരക്കാരെയും കാണും.