
സ്വന്തം ലേഖിക
കൊച്ചി: കൊച്ചി നഗരം ഇന്നലെയും ഉണര്‍ന്നത് കൊലപാതക വാര്‍ത്ത കേട്ടാണ് . കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് കൊലപാതകങ്ങളാണ് നഗരമധ്യത്തില്‍ മാത്രം നടന്നത്.മുന്‍വൈരാഗ്യമുള്ള രണ്ട് സംഘങ്ങള്‍ തമ്മിലെ അടിപിടിയാണ് ഇന്നലെ കലൂരില്‍ രക്തക്കറ വീഴ്ത്തിയത്. ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 10 മുതല്‍ ഇന്ന് വരെ ദിവസങ്ങളുടെ ഇടവേളകളിലാണ് അഞ്ച് കൊലപാതകങ്ങള്‍ നടന്നത്. അതും നഗരമധ്യത്തില്‍ വെച്ച്. ടൗണ്‍ ഹാള്‍ പരിസരത്ത് വെച്ചാണ് ആദ്യത്തെ സംഭവം. കൊല്ലം സ്വദേശി എഡിസണാണ് കുത്തേറ്റ് മരിച്ചത്. മൂന്ന് ദിവസത്തിന് ശേഷം സൗത്ത് പാലത്തിന് സമീപം വരാപ്പുഴ സ്വദേശി കൊലപ്പെട്ടു. മദ്യലഹരിയിലായിരുന്നു കൊല. ദിവസങ്ങള്‍ കഴിയും മുന്‍പെ കാക്കനാട്ടെ ഫ്ലാറ്റില്‍ അതിക്രൂരമായ കൊലപാതകം. കാരണം രാസലഹരി ഇടപാടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുമായുള്ള ബന്ധത്തെ ചൊല്ലി ആണ് കഴിഞ്ഞ 28ന് നെട്ടൂരില്‍ കൊലപാതകം നടന്നത്. ഇന്ന് കലൂരില്‍ നടന്ന കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യം. പുലര്‍ച്ചെ ഒന്നരമണിക്കാണ് സംഘര്‍ഷമുണ്ടായത്. തമ്മനം സ്വദേശി സജുനാണ് കൊലപ്പെട്ടത്. നഗരമധ്യത്തിലുള്ള കലൂര്‍ ചമ്മണി റോഡിലാണ് സംഭവം. പ്രതി കിരണ്‍ ആന്റണിയുടെ വീടിന് തൊട്ടടുത്താണിത്.
സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്ന രണ്ട് സംഘങ്ങളില്‍ പെട്ടവരാണ് ഇവര്‍. എന്നാല്‍ ഇന്നലെ കിരണിന്റെ സഹോദരന് കെവിന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. ഇത് ചോദ്യം ചെയ്യാനായി സജുനും സുഹൃത്തുക്കളും എത്തിയതോടെയാണ് സംഘഷമുണ്ടായത്.കൊലപാതകത്തിനിടെ പരിക്കേറ്റ കിരണും ആശുപത്രിയില്‍ ചികിത്സയിലാണ്.
സുഹൃത്തുക്കള്‍ തമ്മിലെ പണമിടപാടുമായി ബന്ധപ്പെട്ട ഇരുവരും തമ്മില്‍ രണ്ട് വര്‍ഷത്തിലധികമായി പ്രശ്നങ്ങളുണ്ട്.ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇതിനെ സംബന്ധിച്ച കേസ് നിലനില്‍ക്കെയാണ് കൊലപാതകം. പ്രതികളുടെ ലഹരി ഉപയോഗം സംബന്ധിച്ച് സൂചനകളില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനമാണ് പല കൊലപാതകങ്ങളിലേക്കും നയിക്കുന്ന കാരണങ്ങള്‍. മദ്യമോ, രാസലഹരിയോ ആണ് ഇതിന് കൂടുതല്‍ സാഹചര്യമൊരുക്കുന്നതും







