Spread the love

പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.

video
play-sharp-fill

ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

പള്ളിയോടം മറിഞ്ഞ തെക്കേ കടവ് ഭാഗത്ത് നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ തന്നെ പള്ളിയോടം മറിഞ്ഞ് കാണാതായ രാകേഷിനെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേവിയുടെ സ്‌കൂബ ടീമും അഗ്നിശമന സേനയുടെ ചെങ്ങന്നൂരില്‍ നിന്നും ആലപ്പുഴയില്‍ നിന്നുള്ള സ്‌കൂബ ടീമുമാണ് തെരച്ചില്‍ നടത്തിയത്. നാട്ടുകാരും ഇവര്‍ക്കൊപ്പം തെരച്ചിലില്‍ സഹകരിച്ചിരുന്നു.