
സ്വന്തം ലേഖിക
കൊച്ചി : അങ്കമാലിയില്‍ ഓട്ടോ റിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പെരുമ്ബാവൂര്‍ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്.രാവിലെ ആറ് മണിയോടു കൂടെയായിരുന്നു സംഭവം.
അങ്കമാലി ദേശീയപാതയ്ക്കരികെ മുന്‍സിപ്പാലിറ്റി ഓഫീസിന് സമീപത്തായിരുന്നു അപകടം. അങ്കമാലിയിലെ സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു മരിച്ച ത്രേസ്യയും ബീനയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ ജോലിക്ക് പോകുകയായിരുന്നു ഇരുവരും. ഓട്ടോ റിക്ഷയില്‍ വന്ന് ജോലി സ്ഥലത്ത് ഇറങ്ങുന്ന സമയത്ത് ആലുവ ഭാഗത്ത് നിന്ന് മലിനജലം നിറച്ചു വന്ന ടാങ്കര്‍ ലോറി ഇരുവരുടേയും ദേഹത്തേക്ക് പാഞ്ഞു കയറിയത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ഓട്ടോ ഡ്രൈവര്‍ ലാലുവിനും രണ്ട് വഴിയാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മരിച്ച ബീന, ത്രേസ്യ എന്നിവരുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.