
സ്വന്തം ലേഖിക
ധര്‍മ്മടം : ദേശീയ പാതയിലെ മുഴപ്പിലങ്ങാട് മേല്‍പാലത്തിന് മുകളില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
ഇന്ന് രാവിലെ എട്ടരയോടെയുണ്ടായ അപകടത്തില്‍ കൊടുവള്ളിയില്‍ കല്ലുമ്മക്കായ വില്‍പനക്കാരനായ മുഴപ്പിലങ്ങാട് മഠം സ്വദേശി യുസഫാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി കൊടുവള്ളി ഭാഗത്തേക്ക് പോകുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്ററ്റ യുസഫിനെ നാട്ടുകാരും പൊലിസും ചേര്‍ന്ന് തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിട്ടുണ്ട്. ധര്‍മ്മടം പൊലിസ് അന്വേഷണമാരംഭിച്ചു. ഏറെക്കാലമായി കൊടുവള്ളിയില്‍ കല്ലുമ്മകായ വിറ്റു ജീവിച്ചു വരികയാണു യുസഫ് . രാവിലെ ജോലിസ്ഥലത്തേക്ക് പോകുമ്ബോഴാണ് അപകടമുണ്ടായത്.