പള്ളിയോടം മറിഞ്ഞ് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; രണ്ടുപേരെ കാണാതായി

Spread the love

ആലപ്പുഴ: ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി പോയ പള്ളിയോടം അ‌പകടത്തിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പമ്പയാറ്റിൽ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ്ടു വിദ്യാർഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ആലപ്പുഴ ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യൻ (16) ആണ് മരിച്ചത്. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ​ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. കാണാതായ രണ്ടുപേർക്കായി തെരച്ചിൽ തുടരുകയാണ്. രാജേഷ്, വിജീഷ് എന്നിവരെയാണ് കാണാതായത്.

ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെ മാവേലിക്കര വലിയപെരുമ്പുഴ കടവിൽ പ്രദക്ഷിണത്തിനിടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പമ്പയാറ്റിൽ ചുറ്റിയ ശേഷമാണ് പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെടുക. ഇതിനിടെയായിരുന്നു ദാരുണമായ അപകടം.വള്ളത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.