Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: തിരുവോണ ദിവസം അവധിയാഘോഷിച്ച ബിവറേജസ് കോര്‍പ്പറേഷന്‍ തലേന്ന് കോട്ടയം ജില്ലയില്‍ വിറ്റഴിച്ചത് 4.88 കോടിയുടെ മദ്യം.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 50% ല്‍ കൂടുതല്‍ മദ്യ വില്പന. വില്‍പനയില്‍ ഓണക്കോടിയുത്തത് പ്രീമിയം ബ്രാന്‍ഡില്‍ പെട്ട മദ്യങ്ങളും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ചങ്ങനാശേരി ബിവറേജസ് ഔട്ട്ലെറ്റില്‍ ആയിരുന്നു.

79 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വില്പന നടത്തിയത്. രണ്ടാം സ്ഥാനത്ത് കോട്ടയം നാഗമ്ബടത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് ആണ്. ഇവിടെ വില്‍പന നടന്നത് അരക്കോടി രൂപയുടെ കച്ചവടമാണ്. ഈ കണക്കുകള്‍ ഉയരാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ 13 ബിവറേജ് ഔട്ട്ലെറ്റുകളില്‍ നിന്നുള്ള കണക്കുകളാണിത്. കണ്‍സ്യൂമര്‍ഫെഡിന്റെ ബിവറേജസ് ഔട്ട്ലെറ്റുകളിലെ വില്പനയും ബാറുകളിലെ വില്പനയും കൂടി കൂട്ടിയാല്‍ ഇതൊന്നുമാവില്ല തുക. കൊവിഡ് കവര്‍ന്നെടുത്ത കഴിഞ്ഞ 2 വര്‍ഷങ്ങളിലുണ്ടായ നഷ്ടം തിരുവോണം അവധിയാക്കിയിട്ടും ബിവറേജ് കോര്‍പറേഷന്‍ തിരിച്ചുപിടിച്ചു. മദ്യത്തിന് 10% ത്തോളം വില വര്‍ധിപ്പിച്ച ശേഷമാണ് ഈ ഓണക്കച്ചവടം. വിറ്റ മദ്യത്തിന്റെ ഇനം തിരിച്ചുള്ള കണക്കുകളും ബാറുകളിലെ കണക്കുകളും അടുത്ത ദിവസങ്ങളില്‍ കോര്‍പറേഷന്‍ പുറത്തു വിടും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് കൊല്ലത്താണെന്നാണ് റിപ്പോര്‍ട്ട്. കൊല്ലത്തെ ആശ്രമ മൈതാനത്തെ ഔട്ട്ലെറ്റിലാണ്. ഒരു കോടി ആറു ലക്ഷം രൂപയുടെ മദ്യം വിറ്റു. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റിനാണ്. ഒരു കോടി രണ്ടു ലക്ഷം രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ 7 ദിവസം ബെവ് കോയിലെ മദ്യ വില്‍പന 624 കോടി രൂപ കടന്നുവെന്നാണ് അനൗദ്യോഗിക കണക്ക്.

കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റിരുന്നത്. ഇത്തവണ 4 ഔട്ട്ലെറ്റുകള് ഒരുകോടിയിലധികം രൂപയുടെ മദ്യവില്പന നടത്തി. ഇരിങ്ങാലക്കുട, ചേര്ത്തല കോര്ട്ട് ജങ്ഷന്, പയ്യന്നൂര്, തിരുവനന്തപുരം പവര്ഹൗസ് റോഡ് എന്നീ ഔട്ട്ലെറ്റുകളിലാണ് വന് വില്പന നടന്നത്.