
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം ചന്തക്കടവിൽ ബിവറേജസ് കോർപ്പറേഷനു സമീപത്തെ കെട്ടിടത്തിനുള്ളിൽ 48 കാരനെ രക്തം ഛർദിച്ച് മരിച്ച നിലയിൽ കണ്ടെത്തി.
കോട്ടയം കടുത്തുരുത്തി കുടലൂർ കടപ്പൂർ കൊക്കാപ്പള്ളിയിൽ ഷൈജു കെ.ജോസി(48)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇവിടെ പേപ്പർ കാരിബാഗ് നിർമ്മിക്കുന്ന സ്ഥാപനം നടത്തുകയായിരുന്നു ഷൈജു. ഇദ്ദേഹത്തിന്റെ ജോലിക്കാരൻ ഉച്ചയ്ക്ക് ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് രക്തം ഛർദിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടത്.
തുടർന്ന് വെസ്റ്റ് പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയുടെ ആംബുലൻസ് വിളിച്ചു വരുത്തി, മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്നു മൃതദേഹം മോർച്ചറിയിലേയ്ക്കു മാറ്റി.