കോട്ടയം ഇരവിനെല്ലൂരിൽ വര്‍ക്ക്‌ ഷോപ്പില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസ്; രണ്ടുപേർ അറസ്റ്റിൽ

Spread the love

കോട്ടയം: ഇരവിനെല്ലൂരിൽ വര്‍ക്ക്‌ ഷോപ്പില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.

വര്‍ക്ക്‌ ഷോപ്പില്‍ അതിക്രമിച്ചുകയറി യുവാവിനെ ആക്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ഇരവിനല്ലൂർ ഭാഗത്ത് പുതുപ്പറമ്പിൽ അരുൺ പി യോഹന്നാൻ (24). പുതുപ്പള്ളി ഇരവിനല്ലൂർ പട്ട മഠത്തിൽ തരുൺ തമ്പി (24) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരവിനല്ലൂർ പുളിന്താനത്ത്‌ പറമ്പിൽ വീട്ടിൽ ജയേന്ദ്രയെ ആണ് ആക്രമിച്ചത്. ജയേന്ദ്ര തന്റെ വീടിനോട് ചേർന്ന് ബൈക്ക് വര്‍ക്ക്‌ ഷോപ്പ് നടത്തിവരികയായിരുന്നു. പ്രതികളിലൊരാളായ തരുൺ തമ്പി ജയേന്ദ്രയുടെ വര്‍ക്ക്ഷോപ്പില്‍ ബൈക്ക് നന്നാക്കുവാൻ കൊടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് നന്നാക്കി കൊടുക്കുന്നതിന് കാലതാമസം നേരിട്ടതിന്റെ പേരിൽ പ്രതികൾ ചോദിക്കാൻ ചെല്ലുകയും തുടർന്ന്‌ ജയേന്ദ്രയുമായി വാക്കുതർക്കം ഉണ്ടാവുകയുമായിരുന്നു.

ഇതിനെ തുടർന്നുണ്ടായ വിരോധം മൂലം വീണ്ടും പ്രതികൾ ഇരുവരും സന്ധ്യയോടു കൂടി വര്‍ക്ക്ഷോപ്പില്‍ എത്തുകയും ജയേന്ദ്രയെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ ഇരുവരും സ്ഥലത്തുനിന്നും കടന്നു കളയുകയും ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ പിടികൂടുകയുമായിരുന്നു.

പ്രതികള്‍ക്ക് ഈസ്റ്റ്‌ പോലീസ് സ്റ്റേഷനില്‍ മൂന്നോളം കേസുകള്‍ നിലവിലുണ്ട്. കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഓ യു. ശ്രീജിത്ത് , എസ്.ഐ. മാരായ അനിൽകുമാർ, സാബു ,എസ്.സി.പി.ഓ മാരായ സജേഷ് ,യേശുദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.