
തൃശൂര്‍: തൃശൂര്‍ കയ്പമംഗലം ചളിങ്ങാട് പള്ളിനടയില്‍ യുവാവിന് വെട്ടേറ്റു. കരുവാന്‍ കോളനി തട്ടേക്കാട്ട് വീട്ടില്‍ അരുണ്‍കുമാറിനാണ് വെട്ടേറ്റത്. അക്രമവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയായിരുന്നു സംഭവം.
അയല്‍വാസികളായ സനില്‍കുമാര്‍, സഹോദരന്‍ സനീഷ് കുമാര്‍ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.പ്രതികളുടെ പിതാവിനെ അരുണ്‍കുമാര്‍ അസഭ്യം പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരിവാള്‍ കൊണ്ടുള്ള വെട്ടേറ്റ് അരുണ്‍കുമാറിന് കഴുത്തിന് മുറിവേറ്റിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
വധശ്രമത്തിനാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.